ശാസ്​ത്രനാടകത്തിന്​ ഒന്നാംസ്ഥാനം

തിരുവനന്തപുരം: കണിയാപുരം ഉപജില്ല ശാസ്ത്ര നാടക മത്സരത്തിൽ നെടുവേലി സർക്കാർ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. ജലസംരക്ഷണം, പുഴ സംരക്ഷണം തുടങ്ങിയ ശാസ്ത്ര-പരിസ്ഥിതി വിഷയങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിച്ച 'ദാഹിക്കുന്നവരുടെ സംഘഗാനം' നാടകമാണ് സമ്മാനാർഹമായത്. തുടർച്ചയായി രണ്ടാംവർഷമാണ് നെടുവേലി സ്കൂൾ വിജയിയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.