സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെയും വൈറ്റ് ബോർഡുകളുടെയും ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് സുനിൽ കുമാർ നിർവഹിച്ചു. സ്കൂളുകൾ ഹൈടെക് ആക്കുന്നതി​െൻറ ഭാഗമായി എല്ലാ ക്ലാസ്റൂമുകളും ടൈൽസ് പാകി പെയിൻറ് അടിച്ച് വൈറ്റ് ബോർഡുകൾ സ്ഥാപിച്ച് ഹൈടെക് ആക്കുകയായിരുന്നു. ചടങ്ങിൽ സ്കൂൾ കലോത്സവത്തി​െൻറ ഉദ്ഘാടനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ പ്രസിഡൻറ് സുനിൽ കുമാർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അസിതനാഥ് ജി.ആർ, പ്രശോഭ, വിഷ്ണു പി.ജി, ഗോപകുമാർ, ബിജുകുമാർ, ജോളി, സോബി ജയൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.