പാതയോരത്തെ കോഴിമാലിന്യം പരിസരവാസികളെ ദുരിതത്തിലാക്കുന്നു

നെടുമങ്ങാട്: കോഴിമാലിന്യം രാത്രിയുടെ മറവിൽ പാതയോരത്ത് തള്ളുന്നത് പരിസരവാസികൾക്ക് ദുരിതമായി മാറുന്നു. നെടുമങ്ങാട് നഗരസഭ പ്രദേശത്തെ റോഡുകളിലാണ് ഇരുട്ടി​െൻറ മറവിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നത്. പല റോഡുകളിലും തെരുവുവിളക്കുകൾ കത്താതായിട്ട് വർഷങ്ങളായി. വിളക്കുകളില്ലാത്തത് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നു. വട്ടപ്പാറ റോഡിൽ പരിയാരം, കലുങ്ക് നട, കുഞ്ചം എന്നിവിടങ്ങളിലും വാളിക്കോട് പത്താംകല്ല് മെയിൻ റോഡിലും മാലിന്യം തള്ളൽ വ്യാപകമാണ്. കോഴിമാലിന്യം കടിച്ചുവലിക്കാൻ തെരുവുനായ്ക്കൾ എത്തുന്നത് കാൽനടക്കാരായ കുട്ടികൾക്കും സ്ത്രീകൾക്കും ഭീഷണിയാണ്. ഇരുചക്ര വാഹനങ്ങളും നായ്ക്കളുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുന്നു. കോഴി മാലിന്യത്തിൽനിന്ന് ഉണ്ടാവുന്ന ദുർഗന്ധം അസഹനീയമാണ്. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.