വിദ്യാർഥി സംഘടന സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമാണം നടത്തണം -എ.െഎ.എസ്.എഫ് കൊല്ലം: വിദ്യാർഥി സംഘടന സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് എ.െഎ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് ജെ. അരുൺബാബു ഉദ്ഘാടനം ചെയ്തു. കാമ്പസുകളെ നിശ്ശബ്ദമാക്കാനുള്ള മാനേജ്മെൻറുകളുടെ സ്ഥാപിത താൽപര്യങ്ങളെ സംരക്ഷിക്കുന്ന പരാമർശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സന്ദീപ് അർക്കന്നൂർ അധ്യക്ഷത വഹിച്ചു. എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് ജഗത്ജീവൻ ലാലി, എ.െഎ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂരജ് എസ്.പിള്ള, എ. അധിൻ എന്നിവർ സംസാരിച്ചു. എ.െഎ.എസ്.എഫ് ജില്ല സെക്രട്ടറി യു. കണ്ണൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പ്രിജി ശശിധരൻ നന്ദിയും പറഞ്ഞു. ചിന്നക്കട എം.എൻ സ്മാരകത്തിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ അനന്തു എസ്. പോച്ചയിൽ, ആദർശ് സതീശൻ, ജോബിൻ ജേക്കബ്, അനന്തു, സഹദ്, അഭിമന്യു, അഖിൽ കുണ്ടറ, അർജുൻ, വിഷ്ണു തെക്കുംഭാഗം, അമൽ ബി.നാഥ്, അനന്തു ബി.ലയൻ, അതുൽ ചാണപ്പാറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.