യുവാവിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

ഇരവിപുരം: അർധരാത്രിയിൽ ദേശീയപാതയിൽ ബൈക്കിലെത്തിയ യുവാവിനെ കാറിടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ ഉദയ മാർത്താണ്ഡപുരം പെരുമ്പള്ളി തൊടി തെക്കതിൽ മംഗൽപാണ്ടേ എന്ന എബിൻ പെരേര (30), തൃക്കരുവ ഞാറയ്ക്കൽ ഐശ്വര്യ ഭവനിൽ എബിൻ ചന്ത് (28), കൊല്ലം വടക്കേ വിളമണക്കാട് ക്രസൻറ് നഗർ ചെറിയഴികത്ത് വീട്ടിൽ നിയാസ് (26) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ തഴുത്തല പാലവിള പുത്തൻവീട്ടിൽ ഷംനാദിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ഇവർക്കൊപ്പം ആക്രമണത്തിൽ പങ്കാളികളായ മറ്റ് രണ്ടുപേർ ഒളിവിലാെണന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 10ന് രാത്രി 11 ഒാടെ ദേശീയപാതയിൽ മാടൻനടക്കടുത്ത് വെണ്ടർ മുക്കിലായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഷംനാദ് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയപ്പോൾ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇരവിപുരം സി.ഐ പങ്കജാക്ഷൻ, എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ രാജേന്ദ്രൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.