കൊല്ലം: കേരളപ്പിറവി ദിനത്തിലെ പ്രസിഡൻറ്സ് േട്രാഫി ജലോത്സവത്തിെൻറ പ്രചാരണ പോസ്റ്റർ കോർപറേഷൻ മേയർ അഡ്വ. വി. രാജേന്ദ്രബാബു പ്രകാശനം ചെയ്തു. ഓളപ്പരപ്പിൽ തുഴയെറിഞ്ഞ് മുന്നേറുന്ന വള്ളത്തിെൻറ ചിത്രീകരണമാണ് പോസ്റ്ററിൽ. കോർപറേഷനിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എസ്. ജയൻ, എം.എ. സത്താർ, എസ്. ഗീതാകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജ്കുമാർ, ഡി.ടി. പി.സി. സെക്രട്ടറി സന്തോഷ്, എൻ.എസ്. ഷൈൻ, ബിജു തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻറ്സ് േട്രാഫി ജലോത്സവം; രജിസ്േട്രഷൻ തുടരുന്നു കൊല്ലം: പ്രസിഡൻറ്സ് േട്രാഫി വള്ളംകളിക്ക് ആവേശം പകരാൻ സംസ്ഥാനത്തെ പ്രമുഖ വള്ളങ്ങളെത്തും. അഷ്ടമുടിക്കായലിനൊപ്പം കൊല്ലത്തിെൻറ കായിക മനസ്സും കീഴടക്കാനുള്ള വലിയ തയാറെടുപ്പിെൻറ സൂചന നൽകിയാണ് രജിസ്േട്രഷൻ പുരോഗമിക്കുന്നത്. ജലരാജാക്കന്മാരുടെ നീണ്ട നിര തുടക്കത്തിൽ തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതുവരെ 40 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 16 ചുണ്ടൻ വള്ളങ്ങൾ, വെപ്പ് എ, ബി വിഭാഗങ്ങളിലായി 10, ഇരുട്ടുകുത്തി എ, ബി 10, വനിതകളുടെ തെക്കനോടി നാല് എന്നിങ്ങനെയാണ് പങ്കാളിത്തം ഉറപ്പാക്കിയ വള്ളങ്ങളുടെ എണ്ണം. ഇവക്കൊപ്പം അലങ്കാര വള്ളങ്ങളുമുണ്ട്. 24 വരെയാണ് രജിസ്േട്രഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.