കലാലയ രാഷ്​ട്രീയം: ​ൈഹകോടതി ഉത്തരവ് അപമാനകരം ^-എം.എ. ബേബി

കലാലയ രാഷ്ട്രീയം: ൈഹകോടതി ഉത്തരവ് അപമാനകരം -എം.എ. ബേബി കൊല്ലം: കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈകോടതി ഉത്തരവ് അപമാനകരമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്തരം ഉത്തരവ് നടപ്പാക്കിയിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ടൗൺ ഹാളിൽ കോളജ് യൂനിയൻ ഭാരവാഹികളുടെ സ്വീകരണവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി. ഉത്തരവിനെക്കുറിച്ച് പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കിൽ കോടതിയിൽ വിശദീകരണം നൽകാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യക്കും കൊലക്കുമിടയിലൂടെയാണ് കർഷകർ അടക്കമുള്ളവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഇരുട്ടി​െൻറ ശക്തികൾ ചങ്ങലയിലിട്ടിരിക്കുന്നു. അത് പൊട്ടിച്ചെറിയണം. വിശാലമായ ജനാധിപത്യമൂല്യത്തിൽനിന്ന് ജയിച്ചുവന്ന വിദ്യാർഥി സമൂഹത്തിന് അത്തരം മൂല്യങ്ങൾ നിലനിർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെ. സോമപ്രസാദ് എം.പി, സി.പി.എം കൊല്ലം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാംമോഹൻ, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം രാജഗോപാൽ, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് അരവിന്ദ്, ജില്ല സെക്രട്ടറി എം. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.