പേരൂർക്കട ജില്ല ആശുപത്രിയിൽ നവീകരിച്ച ഒാപറേഷൻ തിയറ്റർ ഉദ്​ഘാടനം ഇന്ന്​

തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറ സഹകരണത്തോടെയും പദ്ധതിവിഹിതം ഉപയോഗിച്ചും പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കുന്ന വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് കെ. മുരളീധരൻ എം.എൽ.എ നിർവഹിക്കും. എച്ച്.എൽ.എൽ ഹിന്ദ് ലാബ്സ് ആൻഡ് അമൃത് ഫാർമസി, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, ഡിജിറ്റൽ എക്സ്റേ, നവീകരിച്ച ഓപറേഷൻ തിയറ്റർ എന്നിവയാണ് ജനങ്ങൾക്കായി തുറന്നുനൽകുന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എല്ലുമായി (ലൈഫ് കെയർ ലിമിറ്റഡ്) സഹകരിച്ചാണ് ഹിന്ദ് ലാബ്സിനും അമൃത് ഫാർമസിക്കും തുടക്കമിടുന്നത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തി​െൻറ സഹായത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാമത്തെ അമൃത് ഫാർമസിയാണിത്. ആദ്യത്തേത് കണ്ണൂർ ജില്ല ആശുപത്രിയിലാണ്. 40 ശതമാനം വരെ വിലക്കുറവിൽ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഇവിടെനിന്ന് ലഭ്യമാകും. 60 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലാബ് പരിശോധനാ ഫലം അറിയാനാകും. 10,000 രൂപ ചെലവുവരുന്ന ടെസ്റ്റുകൾ 3,000 രൂപക്കും 2,000 രൂപ ചെലവാകുന്ന ടെസ്റ്റുകൾ 200 രൂപക്കും ചെയ്യാനാകും. ഷുഗർ 15, കൊളസ്ട്രോൾ 31, ലിവർ ഫങ്ഷൻ ടെസ്റ്റ് - 229, അൾട്രാ സ്കാനിങ് -400 ഇങ്ങനെയാണ് നിരക്കുകൾ. സ്വകാര്യ ലാബുകളിൽ ഇതി​െൻറ ഇരട്ടിയാണ് നിരക്കുകൾ. 28 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിജിറ്റൽ എക്സ്റേ സൗകര്യം ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.