ജയിലിനകത്തെ അധ്വാനം വിപണിയിലെത്തിച്ച്​ അന്തേവാസികളുടെ മേള

തിരുവനന്തപുരം: . ജില്ലയിലെ വിവിധ ജയിലുകളിലെ അന്തേവാസികൾ ഒരുക്കിയ വിഭവങ്ങളുടെ പ്രദർശനവും വിൽപനയും മ്യൂസിയം കോമ്പൗണ്ടിൽ ആരംഭിച്ചു. കോഴി ബിരിയാണി, അച്ചാറുകൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവിഭവങ്ങളും ഫാഷൻ തുണിത്തരങ്ങളും കരകൗശല വസ്തുക്കളും ഉൾപ്പെടെയുള്ളവയും ഒരു കുടക്കീഴിൽ ലഭ്യമാണ്. ജയിൽ മേധാവി ആർ. ശ്രീലേഖ രണ്ടുദിവസത്തെ മേള ഉദ്ഘാടനം ചെയ്തു. പൂ‌ജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഫാഷൻ വസ്ത്രങ്ങൾ, അച്ചാറുകൾ, അടുക്കള ഫർണിച്ചർ, അട്ടക്കുളങ്ങര വനിത ജയിലിൽനിന്ന് പലഹാരങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് ജൈവപച്ചക്കറി, കുഞ്ചാലുംമൂട് സ്പെഷൽ ജയിൽനിന്ന് സ്പെഷൽ ബിരിയാണി തുടങ്ങിയവയാണ് മേളയിൽ ഇടംപിടിച്ചത്. രാവിലെ 7.30ന് ആരംഭിക്കുന്ന മേള വൈകീട്ട് അഞ്ചിന് സമാപിക്കും. ജയിൽ ഉൽപന്നങ്ങൾ ജനകീയമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത ജയിൽ മേധാവി ആർ. ശ്രീലേഖ പറഞ്ഞു. ജയിലിലെ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ നിലവിൽ പരിമിതികളുണ്ട്. ചുരുക്കം ചില കൗണ്ടറുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേളകൾ മറ്റു ജില്ലകളിലും നടത്തുന്നകാര്യം പരിഗണനയിലാണെന്നും ശ്രീലേഖ പറഞ്ഞു. ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി ബി. പ്രദീപ്, സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്. സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.