റോഡ്​ തകർന്നു

പാലോട്: നന്ദിയോട് പഞ്ചായത്തിലെ അലമ്പാറ റോഡ് തകർന്ന് വാഹനഗതാഗതം ദുഷ്കരമായി. രണ്ടരകിലോമീറ്റർ റോഡിൽ ഇരുപതിലധികം വൻകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടു. പാലുവള്ളി പേരയം റോഡിനെ നന്ദിയോടുമായി ബന്ധിപ്പിക്കുന്ന ദൈർഘ്യം കുറഞ്ഞ പാതയാണ് ആലമ്പാറ റോഡ്. ഇതി​െൻറ ഒരുവശം തോടും മറുവശം നികത്തപ്പെട്ട വയലേലയുമാണ്. മഴവെള്ളം ഒലിച്ച് പോകുന്നതിനുള്ള ഒാടയില്ലാത്തതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും വർഷം മുമ്പ് റോഡ് നവീകരിച്ചെങ്കിലും നിലവിലെ സ്ഥിതി പരിതാപകരമാണ്. റോഡ് പുനരുദ്ധരിക്കാൻ വേണ്ടി സമര രംഗത്തിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.