ഓപറേഷൻ ചെയ്ത കൈയുമായി മേഘ എറിഞ്ഞിട്ടത് പത്തരമാറ്റ് സ്വർണം

തിരുവനന്തപുരം: ഓപറേഷൻ ചെയ്ത കൈയുമായി ട്രാക്കിലിറങ്ങിയ മേഘ മറിയം മാത്യു എറിഞ്ഞിട്ടത് പത്തരമാറ്റ് സ്വർണം. ഞായറാഴ്ച സീനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്പുട്ട് മത്സരത്തിലാണ് വേദന കടിച്ചമർത്തി കൊല്ലം ജില്ലക്കാരി ഒന്നാംസ്ഥാനത്തെത്തിയത്. സംസ്ഥാനതലത്തിൽ നാലുവർഷമായി ഷോട്പുട്ടിൽ മേഘയെ വെല്ലാൻ ആർക്കും കഴിഞ്ഞിട്ടില്ല. 2016ൽ തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 11.95 മീറ്റർ എറിഞ്ഞ് മേഘ സംസ്ഥാന റെക്കോഡിട്ടിരുന്നു. 2011ൽ കൊല്ലത്തി​െൻറ ജെ. ശരണ്യകുറിച്ച (11.57 മീറ്ററാണ്) െറക്കോഡാണ് സായിയുടെ ഈ സുവർണതാരം പഴങ്കഥയാക്കിയത്. കഴിഞ്ഞവർഷം ജില്ലയിലെ മികച്ച കായികതാരത്തിനുള്ള പുരസ്കാരവും ഈ പതിനാറുകാരിക്കായിരുന്നു. ഷോട്പുട്ടിന് പുറമേ ബോക്സിങ്ങിലും ഒരു കൈനോക്കുന്നുണ്ട് മേഘ. 81 കിലോ ബോക്സിങ് വിഭാഗത്തിൽ നിലവിലെ ദേശീയ ചാമ്പ്യൻകൂടിയാണ്. മൂന്നുമാസം മുമ്പ് ദേശീയ ബോക്സിങ് ക്യാമ്പിലെ പരിശീലനത്തിനിടെയാണ് ഇടത് തോളെല്ലിന് പരിക്കേൽക്കുന്നത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ഒന്നരമാസമായി ഫിസിയോതെറപ്പിയും നടന്നുവരികയാണ്. ഇതിനിടയിലാണ് ഡോക്ടർമാരുടെ കണ്ണുവെട്ടിച്ച് ഞായറാഴ്ച മേഘ മത്സരത്തിനെത്തിയത്. ഇടതുകൈ വയറിനോട് ചേർത്ത് ബാൻഡേജ് ഉപയോഗിച്ച് ചുറ്റിക്കെട്ടിയായിരുന്നു മത്സരത്തിനിറങ്ങിയത്. ഒന്നാംസ്ഥാനത്തെക്കാളുപരി മൂന്നുമാസത്തെ പരിശീലനം ഇല്ലാതെ 11.30 മീറ്റർ എറിയാനായതി​െൻറ സന്തോഷത്തിലായിരുന്നു താരം. ചികിത്സ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം 12.54 മീറ്റർ എന്ന ദേശീയ റെക്കോഡ് തകർക്കുക എന്നതായിരിക്കും. സായിയിലെ സത്യാനന്ദ​െൻറ കീഴിലാണ് പരിശീലനം. കൊല്ലം ഇളമ്പൽ ജോൺ മാത്യുവി​െൻറയും ജോളിയുടെയും മകളാണ്. കഴിഞ്ഞ വർഷം തുർക്കിയിൽ നടന്ന ലോക സ്കൂൾ അത്്ലറ്റിക് മീറ്റിലും ഈ പ്ലസ് വൺ കാരി പങ്കെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.