'ദീപാവലി മാലിന്യമുക്​തമായി ആഘോഷിക്കണം'

നാഗർകോവിൽ: സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ദീപാവലി ഉൾപ്പെടെയുള്ള ഉത്സവനാളുകളിൽ പടക്കങ്ങൾ മാലിന്യമുക്തമായും അപകടമില്ലാതെയും ഉപയോഗിക്കണമെന്ന് കന്യാകുമാരി ജില്ല ഭരണകൂടം ആവശ്യപ്പെട്ടു. രാത്രി പത്തിനും പുലർച്ചെ ആറിനുമുള്ളിൽ പടക്കം പൊട്ടിക്കരുത്. ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ തുടങ്ങിയവയുടെ പരിസരങ്ങളിൽ പടക്കംപൊട്ടിക്കാൻ പാടില്ല. കുട്ടികൾ പടക്കം മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം പൊട്ടിക്കുക. ആ സമയം പരുത്തിവസ്ത്രങ്ങൾ മാത്രം ധരിക്കുക. അപകടമുണ്ടായൽ തീപൊള്ളലേറ്റ സ്ഥലത്ത്്്്്് തണുത്ത ജലം ഒഴിച്ചശേഷം ഉടനെ ആശുപത്രിയിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.