അ​ശ്വന്തിന്​ ഇത്​ മധുരപ്രതികാരം ​

കൊല്ലം: സംസ്ഥാനതലത്തിലെ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ സായിയിൽ അവസരം നിേഷധിച്ചിട്ടും അശ്വന്ത് തളർന്നില്ല. ചിട്ടയായ പരിശീലത്തിൽ ജില്ല സ്കൂൾ കായികമേളയിൽ തൊട്ടതെല്ലാം പൊന്നാക്കിയപ്പോൾ ഇൗ ചുണക്കുട്ടിക്ക് മധുരപ്രതികാരത്തി​െൻറ വേദി കൂടിയായിരുന്നു കായികമേള. കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേളയിൽ 5000 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ ഒാട്ടത്തിൽ വിജയംനേടിയ അശ്വന്ത് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനുമായി. വയല ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ അശ്വന്ത് കഴിഞ്ഞവർഷവും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി മികച്ചസമയം കുറിച്ചാണ് അശ്വന്തി​െൻറ സ്വർണനേട്ടങ്ങൾ. സ്കൂളിലെ പി.ടി അധ്യാപകൻ സി.ടി. ലൂക്കോസ് ആണ് കോച്ച്. സ്കൂളിൽ പരിശീലത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ ദിവസവും കിലോമീറ്ററുകൾ സന്ദർശിച്ച് അഞ്ചൽ സ​െൻറ് ജോൺസ് കോളജിലുള്ള കേരള സ്റ്റേറ്റ് ഡേ ബോഡി സ​െൻററിൽ എബ്രഹാം മാത്യുവി​െൻറ കീഴിലാണ് പരിശീലനം. ലോകം അറിയെപ്പടുന്ന കായികതാരം ആവണമെന്നാണ് ഇൗ മിടുക്ക​െൻറ ആഗ്രഹം. അഞ്ചൽ വയല കിഴക്കൻകര പുത്തൻവീട്ടിൽ അനിൽകുമാറി​െൻറയും സുജാദേവിയുടെയും മകനാണ് അശ്വന്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.