മെഡിക്കൽ കോളജ് ആശുപത്രി മുഴുവൻ ഒരൊറ്റ നെറ്റ്​വർക്കിന് കീഴിലാക്കും

തിരുവനന്തപുരം: ആർദ്രം ദൗത്യത്തി​െൻറ ഭാഗമായ ഇ--ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിനോടനുബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രി പൂർണമായും ഒറ്റ നെറ്റ്വർക്കിന് കീഴിലാക്കും. ഒ.പി വിഭാഗം, അത്യാഹിത വിഭാഗം, വാർഡുകൾ, തീവ്രപരിചരണ വിഭാഗം, മരുന്ന് വിൽപന ശാലകൾ, ലാബുകൾ, ഡിപ്പാർട്ടുമ​െൻറുകൾ എന്നിവയെല്ലാമാണ് ഒരൊറ്റ നെറ്റ്വർക്കിന് കീഴിലാക്കുന്നത്. ഈ വിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളുകൾ ഘടിപ്പിക്കുന്ന ജോലികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഇതുമൂലമുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അഭ്യർഥിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമഗ്ര കമ്പ്യൂട്ടർ ശൃംഖലയുടെ ഭാഗമായാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും ഇ-ഹെൽത്ത് നടപ്പാക്കുന്നത്. ഇതിലൂടെ രോഗിയുടെ കേസ്ഷീറ്റും ആശുപത്രി രേഖകളുമെല്ലാം ഇലക്േട്രാണിക് ഡാറ്റയാക്കി സൂക്ഷിക്കാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.