ധനസഹായത്തിന് അപേക്ഷിക്കണം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പുവഴി നടപ്പാക്കിവരുന്ന നാഷനൽ മീൻസ് കം മെറിറ്റ് (എൻ.എം.എം.എസ്) സ്കോളർഷിപ്പിന് 2017-18 വർഷം അർഹതനേടിയ എല്ലാ വിദ്യാർഥികളും (3473പേർ), സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെടുന്ന പെൺകുട്ടികൾക്കായുള്ള ധനസഹായത്തിനും (എൻ.എസ്.െഎ.ജി.എസ്.ഇ) നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി നേരിട്ട് ഒാൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 31. കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471-2328438, 9496304015.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.