ചിന്നക്കട മേൽപാലത്തിലെ നടപ്പാത: തറക്കല്ലിടൽ നടന്ന് മാസങ്ങളായിട്ടും നിർമാണം തുടങ്ങിയില്ല

* പുതിയ മേൽപാലം നിർമിച്ചപ്പോഴാണ് താഴെയിറങ്ങുന്നതിനുള്ള നടപ്പാത ഇല്ലാതായത് കൊല്ലം: ഏറെ കൊട്ടിഘോഷിച്ച് തറക്കല്ലിടൽ നടന്ന് മാസങ്ങളായിട്ടും ചിന്നക്കട മേൽപാലത്തിൽനിന്ന് ക്ലോക്ക് ടവർ ജങ്ഷൻ ഭാഗത്തേക്കുള്ള നടപ്പാതയുടെ നിർമാണം തുടങ്ങിയില്ല. മുമ്പ് ഇവിടെയുണ്ടായിരുന്ന ഓവർബ്രിഡ്ജിൽനിന്ന് താഴെയിറങ്ങാനായി ഈ ഭാഗത്ത് രണ്ട് നടപ്പാതകൾ ഉണ്ടായിരുന്നു. എന്നാൽ, പുതിയ മേൽപാലം നിർമിച്ചപ്പോൾ താഴെയിറങ്ങുന്നതിനുള്ള നടപ്പാത ഇല്ലാതായി. പാലംപണി തീരുമ്പോൾ നടപ്പാലം നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്. നടപ്പാത നിർമിക്കുന്നതിനായി കൈവരി സ്ഥാപിക്കാതെ മേൽപാലത്തിൽ കുറച്ച് സ്ഥലം ഒഴിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ, മേൽപാലം ഉദ്ഘാടനം ചെയ്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും നടപ്പാത യാഥാർഥ്യമായില്ല. കഴിഞ്ഞ ഏപ്രിൽ 25ന് ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ ബസ്ബേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി കെ.ടി. ജലീൽ മേൽപാലത്തിൽനിന്ന് കാൽനടക്കാർക്ക് ബസ്ബേയിലേക്കും മറ്റും ഇറങ്ങുന്നതിന് നടപ്പാലം നിർമിക്കുന്നതിനുള്ള തറക്കല്ലിടൽ നിർവഹിക്കുകയുണ്ടായി. എന്നാൽ, ഇതിനുശേഷം ഒരു നിർമാണ പ്രവർത്തനവും ഇവിടെ നടന്നില്ല. കൊല്ലം റെയിൽേവ സ്റ്റേഷനിൽനിന്ന് യാത്രക്കാർക്ക് എളുപ്പം ചിന്നക്കട കോക്ക് ടവർ ഭാഗത്ത് എത്താനാണ് ഇവിടെ നടപ്പാത ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മേൽപാലത്തിലൂടെ ഏറെ നടന്നുവേണം ഇവിടെ എത്താൻ. മേൽപാലത്തിൽനിന്ന് താഴെയിറങ്ങാൻ നടപ്പാതയില്ലാതായതോടെ ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം ഇല്ലാതായതായും വ്യാപാരികൾ പറയുന്നു. നടപ്പാതയുണ്ടെങ്കിൽ പെട്ടെന്ന് നടന്ന് ക്ലോക്ക് ടവർ ജങ്ഷനിൽനിന്ന് റെയിൽവേ സ്റ്റേഷനിൽ എത്താമെന്നിരിക്കെ ഓട്ടോയിലും മറ്റും പോകണമെങ്കിൽ നഗരം ചുറ്റിത്തിരിയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് യാത്രക്കാർ പറയുന്നു. എത്രയും വേഗം നടപ്പാലം നിർമിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. വഖഫ് ബോർഡ് ചെയർമാൻ നവജീവൻ അഭയകേന്ദ്രം സന്ദർശിച്ചു -ചിത്രം - നെടുമ്പന: കുരീപള്ളിയിലെ നവജീവൻ അഭയകേന്ദ്രം വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. വയോജനങ്ങൾക്ക് കാരുണ്യവും കൈത്താങ്ങുമായി നിൽക്കുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളുമായി അദ്ദേഹം സംസാരിച്ചു. കാലഘട്ടത്തിൽ നിർവഹിക്കാൻ കഴിയുന്ന സുപ്രധാനമായ ദൗത്യമാണ് അഭയകേന്ദ്രമെന്ന് തങ്ങൾ ഭാരവാഹികളെ ഉണർത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് വഖഫ് ബോർഡ് ചെയർമാനെ സ്വീകരിച്ചു. നവജീവൻ അഭയകേന്ദ്രം പബ്ലിക് റിലേഷൻ ഓഫിസർ മുഷറഫ്, മാനേജർ സാജിദ്, ഭാരവാഹികളായ സൈനുദ്ദീൻ കോയ, അനീഷ് യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു. മുസ്ലിംലീഗ് ജില്ല നേതാക്കളായ നവാസ് കണ്ണനല്ലൂർ, നസീർ കുറ്റിച്ചിറ എന്നിവരും തങ്ങളെ അനുഗമിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.