Posted On
date_range Updated On
date_range കുടുംബസംഗമം
ഇരവിപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇരവിപുരം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സാംസ്കാരിക സെമിനാറും നടന്നു. കെ. രാജൻ ഉദ്ഘാടനംചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ. റഷീദുകുട്ടി അധ്യക്ഷതവഹിച്ചു. കെ.പി. സജിനാഥ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൽ പി. പുഷ്പാംഗദൻ, എസ്. മോഹൻദാസ്, കെ. രാജേന്ദ്രൻ, കെ.ആർ. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. വി. സലിം ബാബു സ്വാഗതവും എൻ. സോമരാജൻ നന്ദിയും പറഞ്ഞു. ഒാവറോൾ ചാമ്പ്യൻഷിപ് ചാത്തന്നൂർ: ഉപജില്ല സ്കൂൾ കായികമേളയിൽ എൽ.പി ബോയ്സ് കിഡിസ്, യു.പി ഗേൾസ് കിഡിസ് വിഭാഗങ്ങളിൽ തഴുത്തല മുസ്ലിം യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി. എൽ.പി ബോയ്സ് കിഡീസ് വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ലോംഗ്ജംപിൽ അഭിജിത്ത് വ്യക്തിഗത ചാമ്പ്യനായി. കായികമേളയിൽ വിജയംനേടിയ കുട്ടികളെ പ്രധാനാധ്യാപകൻ ഷാജിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.