അമ്പൂരിയിൽ സ്​ഥാപിച്ച കെണിയിൽ വാനരപ്പട കുടുങ്ങി

വെള്ളറട: അമ്പൂരിയിലും പരിസരപ്രദേശത്തും വാനരപ്പട ഭീതി വിതച്ചെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കൂടുകളിൽ വാനരന്മാർ കുടുങ്ങി. പുറുത്തിപ്പാറ, കുട്ടമല മേഖലയിൽ സ്ഥാപിച്ച കൂടുകളിലാണ് 20 വാനരന്മാർ കുടുങ്ങിയത്. അമ്പൂരി പഞ്ചായത്തിലുടനീളം വാനരന്മാർ വലിയ കൃഷിനാശമാണ് ഉണ്ടാക്കിയത്. കൃഷിനശിപ്പിക്കുന്നതിന് പുറമെ വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ എറിഞ്ഞ് തകർക്കുന്നതും പതിവായേതാടെയാണ് നാട്ടുകാർ വനംവകുപ്പിനെ പരാതി അറിയിച്ചത്. പിടികൂടിയ വാനരന്മാരെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. കാപ്ഷൻ വനംവകുപ്പ് അമ്പൂരി പുറുത്തിപ്പാറയിൽ സ്ഥാപിച്ച കെണിയിൽ വീണ വാനരന്മാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.