വക്കം ഷബീർ വധം: വിധി 12ന്​

തിരുവനന്തപുരം: നാടിനെ നടുക്കിയ വക്കം ഷബീർ വധക്കേസി​െൻറ വിധി ഈമാസം 12ന്. സഹോദരങ്ങൾ അടക്കം ഏഴ് പ്രതികളാണ് ഇൗ കേസിലുള്ളത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹരിപാലാണ് വിധിപറയുക. വക്കം സ്വദേശികളായ സതീഷ്, സന്തോഷ്, വിനായക് എന്ന ഉണ്ണിക്കുട്ടൻ, വാവ എന്ന കിരൺകുമാർ, അപ്പി എന്ന രാജു, മേനുക്കുട്ടൻ എന്ന നിതിൻ എന്നീ അഞ്ച് പ്രതികളാണ് വിചാരണ നേരിടുന്നത്. അഞ്ചാംപ്രതി രാജു ജാമ്യംലഭിച്ച ശേഷം ആത്മഹത്യ ചെയ്തിരുന്നു. ഏഴാംപ്രതി ഒളിവിലാണ്. മൂന്നും നാലും പ്രതികൾ റിമാൻഡിലാണ്. മറ്റ് പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. 2016 ജനുവരി 31ന് വൈകീട്ട് അഞ്ചിന് തോപ്പിൽവിളാകം റെയിൽവേ ഗേറ്റിനടുത്തായിരന്നു സംഭവം. ബൈക്കിലെത്തിയ ഏഴംഗസംഘം സമീപത്തെ കടയുടെ ചായ്പിൽനിന്ന് കാറ്റാടിക്കഴ വലിച്ചൂരി തലയ്ക്കടിച്ച് വീഴ്ത്തി വീണ്ടും അടിച്ചുകൊല്ലുകയായിരുെന്നന്നാണ് പ്രോസിക്യൂഷൻ കേസ്. വിസ്താരവേളയിൽ കോടതി 43 സാക്ഷികളുടെ െമാഴി േരഖപ്പെടുത്തുകയും 74 രേഖകൾ പരിഗണിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.