മരം വീടിന്​ മുകളിൽ വീണു

വെള്ളറട: കാറ്റിലും മഴയിലും റോഡരികിലെ മരം വീടിന് പുറത്ത് പതിച്ചു. നിലമാംമൂടിന് സമീപം തോലടി റോഡ് അരികത്ത് വീട്ടിൽ സെബാസ്റ്റ്യ​െൻറ വീടിന് പുറത്താണ് മരം പതിച്ചത്. എന്നാൽ വീടിന് ചെറിയ കേടുപാട് മാത്രമേ സംഭവിച്ചുള്ളൂ. ആഞ്ഞിലിമരത്തി​െൻറ ബലമുള്ള കൊമ്പ് തറയിൽ കുത്തിനിന്നതിനാൽ വൻദുരന്തം ഒഴിവായി. റോഡ് വക്കിൽനിന്ന് 11 കെ.വി യുടെ മൂന്ന് ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. വൈകീേട്ടാടെ ഇലക്ട്രിക് പോസ്റ്റ് മാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കാപ്ഷൻ നിലമാംമൂടിന് സമീപം റോഡ് വക്കിൽനിന്ന ആഞ്ഞിലിമരം സെബാസ്റ്റ്യ​െൻറ വീടിന് പുറത്ത് പതിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.