മാധ്യമ^സാംസ്‌കാരിക കൂട്ടായ്മ 12ന്​

മാധ്യമ-സാംസ്‌കാരിക കൂട്ടായ്മ 12ന് തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിെവച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ ‍'ഗൗരിക്കൊപ്പം കേരളം' പേരില്‍ 12ന് മാധ്യമ- സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജന.സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ അധ്യക്ഷതയില്‍ ചേരുന്ന കൂട്ടായ്മ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നു മുതല്‍ കവിയരങ്ങും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.