നിയമന തട്ടിപ്പ്: പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കിളിമാനൂര്‍: വ്യാജ നിയമന ഉത്തരവ് നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പണം നഷ്ടപ്പെട്ട നിരവധിയാളുകള്‍ പരാതിയുമായി രംഗത്ത്. സംഭവത്തിന് അന്തര്‍സംസ്ഥാന വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. കല്ലറ പഴയചന്ത സ്വദേശി അരുണി​െൻറ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് സംസ്ഥാനമൊട്ടാകെ അരങ്ങേറിയ നിയമനതട്ടിപ്പ് പുറംലോകം അറിയുന്നത്. കിളിമാനൂര്‍ പൊലീസി​െൻറ അന്വേഷണത്തില്‍ വ്യാജ ഉത്തരവുകള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച കേസിലെ ഒന്നാംപ്രതി പേടികുളം അഭയം വീട്ടില്‍ അഭിജിത്തിനെ (22) പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. അഭിജിത് വ്യാജ നിയമന ഉത്തരവുകള്‍ നിര്‍മിച്ച കാരേറ്റ് പ്രവർത്തിക്കുന്ന വിസ്മയ ഇന്‍ഫോെടക് എന്ന സ്ഥാപനത്തി​െൻറ ഉടമയും ബി.ജെ.പി സംസ്ഥാന നേതാവുമായ പുളിമാത്ത് ആറാംതാനം ചിറ്റോത്ത് വീട്ടില്‍ ശിവപ്രസാദ്, നിയമന ഉത്തരവുകള്‍ ഡി.ടി.പി ചെയ്ത കമ്പ്യൂട്ടര്‍ സ​െൻറര്‍ ജീവനക്കാരി വാമനാപുരം കരുവള്ളിയാട് രഞ്ചു ഭവനില്‍ രേഷ്മ വിജയന്‍ എന്നിവരെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നാം പ്രതിക്ക് ലഭിച്ച ജാമ്യത്തി​െൻറ ആനൂകൂല്യം നാലാം പ്രതിയായ ശിവപ്രസാദിനും ലഭിച്ചതോടെയാണ് ഇവര്‍ പുറത്തിറങ്ങിയത്. വ്യാജ നിയമന ഉത്തരവുകള്‍ക്കായി വ്യാജ റബര്‍ സ്റ്റാമ്പുകള്‍ നിർമിച്ചുനല്‍കിയ കിളിമാനൂരിലെ യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടതായും അന്വേഷണസംഘം സംശയിക്കുന്നു. പ്രതിയുടെ കിളിമാനൂരിലുള്ള സീലുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തില്‍ പൊലീസ് ബുധനാഴ്ച പരിശോധന നടത്തും. കേസില്‍ കൂടുതല്‍ പരാതിക്കാരെത്തിയതോടെ അന്വേഷണം എല്ലാ ജില്ല കളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ചെങ്ങന്നൂര്‍, കൊട്ടാരക്കര സ്വദേശികളായ നിരവധി ഉദ്യോഗാർഥികള്‍ക്ക് പണം നഷ്ടമായതായി അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.