നല്ല പരിശീലനം നൽകിയാൽ സ്വർണം കൊയ്യാൻ ഇവർ തയാർ

നല്ല പരിശീലനം കിട്ടിയാൽ ഒാടിയും ചാടിയും എറിഞ്ഞും കളിച്ചുമൊക്കെ വിജയത്തി​െൻറ അതിർവരമ്പുകൾ കടക്കാൻ ഒരുപിടി നല്ല താരങ്ങളാണ് നമുക്കുള്ളത്. ഇതുവരെയുള്ള പരാജയങ്ങൾ നമുക്ക് മറക്കാം. ഇനി ഉയത്തെഴുന്നേൽപിനെക്കുറിച്ച് ചിന്തിക്കാം. ഇത്തവണ ജില്ല തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ കണ്ടെത്തി പരിശീലിപ്പിച്ചാൽ ഇൗ കുട്ടികൾ കായികകൊല്ലത്തി​െൻറ ഭാവിക്ക് മുതൽകൂട്ടാവും. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ അതുല്യ എന്ന മിടുക്കി തുടർച്ചയായി ഏഴാം തവണയും സീനിയർ പെൺകുട്ടികളുടെ വിഭാഗം ൈഹജംപിൽ സ്വർണം നേടിയാണ് സംസ്ഥാന കായികമേളയിലേക്ക് യോഗ്യതനേടിയത്. കൊട്ടിയം എയ്ഞ്ചൽസ് ഗാർഡനിൽ ജോൺസി​െൻറയും പ്രിയയുടെയും മകളാണ്. കായികരംഗത്ത് ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന അതുല്യക്ക് സാമ്പത്തികം തടസ്സമാണ്. സംസ്ഥാനതലത്തിലെ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ സായിയിൽ അവസരം നിേഷധിച്ചിട്ടും തളർന്നിരിക്കാത്ത മറ്റൊരു താരമുണ്ട് കൊല്ലത്തിന്. വയല ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ അശ്വന്ത്. ഇത്തവണെത്ത ജില്ല സ്കൂൾ കായികമേളയിൽ 5000 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ ഒാട്ടത്തിൽ വിജയംനേടിയ അശ്വന്ത് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനുമായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി മികച്ചസമയം കുറിച്ചിട്ടാണ് അശ്വന്തി​െൻറ സ്വർണ നേട്ടങ്ങൾ. ജില്ല കായികമേളയിൽ എം.ടി.എച്ച്.എസ് പത്തനാപുരം സ്കൂളി​െൻറയും പുനലുർ ഉപജില്ലയുടെയും വിജയത്തിൽ സുബിന മറയം ജോസഫെന്ന പത്താം ക്ലാസ് വിദ്യർഥിയുടെ പങ്ക് നിർണായകമായിരുന്നു. പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ ഇൗ മിടുക്കി ഹാമർ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിലാണ് വിജയം നേടിയത്. ദീർഘദൂരം ഒാട്ടങ്ങളിൽ മിന്നുംതാരമാണ് എം.ടി.എച്ച്.എസ് പത്തനാപുരത്തി​െൻറ ഫാത്തിമ. ഇത്തവണ ജില്ല സ്കൂൾ കായികമേളയിൽ 5000, 3000,1500 മീറ്ററിൽ സ്വർണം നേടിയ ഫാത്തിമ മേളയിലെ താരമായിരുന്നു. സംസ്ഥാനതലത്തിലും 5000 മീറ്ററിൽ ഏഴാംസ്ഥാനം നേടിയാണ് ഇൗ മിടുക്കി പാലായിൽനിന്ന് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.