ഇ. ചന്ദ്രശേഖരൻ നായർ ഉത്തമ കമ്യൂണിസ്​റ്റ്​ ^കെ.എൻ. ബാലഗോപാൽ

ഇ. ചന്ദ്രശേഖരൻ നായർ ഉത്തമ കമ്യൂണിസ്റ്റ് -കെ.എൻ. ബാലഗോപാൽ കൊല്ലം: മൂല്യങ്ങളിൽ ഉറച്ചുനിന്ന് ജനസേവനം നടത്തിയ ഉത്തമനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ. ചന്ദ്രശേഖരൻ നായരെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഇടതുമുന്നണിയെ വളർത്തുന്നതിലും കാത്തുസൂക്ഷിക്കുന്നതിനും പ്രതിബദ്ധതയോടെ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. ജില്ലയിലെ ഇടതുപ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകി. മന്ത്രിയെന്ന നിലയിൽ രാജ്യത്തിനാകെ മാതൃകയായ ഓണച്ചന്ത, മാവേലി സ്‌റ്റോറുകൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണം തീരാനഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.