സാമ്പത്തിക സംവരണം: സമവായം ആവശ്യം ^രമേശ് ചെന്നിത്തല

സാമ്പത്തിക സംവരണം: സമവായം ആവശ്യം -രമേശ് ചെന്നിത്തല കൊല്ലം: സാമ്പത്തിക സംവരണ കാര്യത്തിൽ സമവായം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തി​െൻറ ഭാഗമായി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ഇക്കാര്യത്തിൽ സമവായം വേണമെന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് സംവരണകാര്യത്തിൽ സർക്കാറിനെ പിന്തുണച്ചിട്ടില്ല. കുറിഞ്ഞി ഉദ്യാനത്തി​െൻറ കാര്യത്തിൽ സർക്കാർ നടപടികളെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിനെ ബാധിക്കുന്ന വിഷയങ്ങളിൽ സി.പി.എമ്മിനും സി.പി.ഐക്കും വ്യത്യസ്ത അഭിപ്രായമാണ്. ഇത് മുന്നണിയുടെയും സർക്കാറി​െൻറയും സ്ഥിരതയെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ലൈഫ് മിഷൻ പോലുള്ള നാല് മിഷനുകളിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. ഗവൺമ​െൻറിന് കൂട്ടുത്തരവാദിത്തമില്ല. സി.പി.ഐ കൈക്കൂലി വാങ്ങിയെന്ന് ഒരുമന്ത്രി തന്നെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ കോടിയേരിയുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും രമേശ് പറഞ്ഞു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, എ.എ. അസീസ്, ഷിബു ബേബിജോൺ, ഡോ. ശൂരനാട് രാജശേഖരൻ, അഡ്വ. ബിന്ദുകൃഷ്ണ, കെ.സി. രാജൻ, ജോണി നെല്ലൂർ, കെ.പി. മോഹനൻ, ജി. ദേവരാജൻ, ഷാനിമോൾ ഉസ്മാൻ, റാം മോഹൻ, എ. യൂനുസ് കുഞ്ഞ് തുടങ്ങിയവർ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.