റോഡുകൾ തകർന്ന നിലയിൽ

കൊട്ടിയം: കോർപറേഷൻ പരിധിയിലെ വടക്കേവിള, ഇരവിപുരം മേഖലകളിലെ ഡിവിഷനുകളിലുള്ള റോഡുകളിൽ ഭൂരിഭാഗവും തകർന്ന നിലയിൽ. പല റോഡുകളും കാൽനടയാത്രപോലും ദുസ്സഹമായ നിലയിൽ മലിനജലം നിറഞ്ഞുകിടക്കുകയാണ്. റോഡുകൾ തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരുനടപടിയുമുണ്ടാകുന്നില്ല. ഇരവിപുരം സോണലിൽ വരുന്ന കൊല്ലൂർവിള ഡിവിഷനിലെ തോപ്പുവയൽ ഭാഗത്തെ റോഡ് പുനർനിർമിക്കുന്നതിന് നാട്ടുകാർ സമരം നടത്തിവരികയാണ്. വടക്കേവിള സോണലിലെ അയത്തിൽ ഡിവിഷനിൽ ഇർഷാദ് ജങ്ഷൻ -തെക്കേകാവ് മുന്നണിക്കുളം റോഡ് തകർന്ന് വെള്ളക്കെട്ടായി കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.