പൂഴനാട്​ എൽ.പി സ്​കൂളി​െൻറ ചുറ്റുമതിൽ തകർന്നു; വൻദുരന്തം ഒഴിവായി

വെള്ളറട: പൂഴനാട് ഗവ.എൽ.പി സ്കൂളി​െൻറ ചുറ്റുമതിൽ രാത്രിയിൽ നിലം പൊത്തി. ദിവസങ്ങളായി തിമിർത്ത് പെയ്യുന്ന മഴയാണ് മതിലി​െൻറ തകർച്ചക്ക് കാരണമായത്. 40വർഷത്തിലധികം പഴക്കമുള്ളതാണ് ചുറ്റുമതിൽ. മതിൽ നിലം പൊത്തിയതോടെ വിദ്യാർഥികൾക്കും സ്കൂളിനുമുണ്ടായിരുന്ന സുരക്ഷ നഷ്ടപ്പെട്ടു. സർക്കാർ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സ്കൂൾ പരിസരം സാമൂഹികവിരുദ്ധരുടെ പിടിയിൽ അമരും. എത്രയും വേഗം ചുറ്റുമതിൽ പുനർനിർമിച്ച് സ്കൂളി​െൻറ സുരക്ഷ ഒരുക്കണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു. കാപ്ഷൻ പൂഴനാട് ഗവ.എൽ.പി സ്കൂളി​െൻറ ചുറ്റ്മതിൽ തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.