മോദിയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി –എസ്​. രാജേന്ദ്രൻ

കുണ്ടറ: മോദിയുടെ ഭരണം രാജ്യത്തെ രണ്ടായിരത്തിൽ താഴെ വരുന്ന കോർപറേറ്റുകൾക്കു വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രൻ. സി.പി.എം കുണ്ടറ ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പെരുമ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി 2.34 കോടി രൂപ മാത്രം മാറ്റിെവച്ച് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് സൗജന്യം നൽകിയത് 7.68 കോടി രൂപയാണ്. ബി.ജെ.പി രാജ്യത്ത് വർഗീയതയും വിഭാഗീയതയും വിതച്ച് കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കൈന്നന്നും അദ്ദേഹം പറഞ്ഞു. പി. ഗോപിനാഥൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, മുൻ ജില്ല സെക്രട്ടറി കെ. രാജഗോപാൽ, ബി. രാഘവൻ, സി. ബാൾഡ്വിൻ, എൻ.എസ്. പ്രസന്നകുമാർ, എസ്.എൽ. സജികുമാർ, ബി. ശുചീന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനം ബുധനാഴ്ച അവസാനിക്കും. വയോജന ദിനാഘോഷം -ചിത്രം - ചാത്തന്നൂർ: സാമൂഹിക നീതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ചാത്തന്നൂർ നിയോജക മണ്ഡലം തല വയോജന ദിനാഘോഷം നടത്തി. ചാത്തന്നൂർ മാതൃകാ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ വയോജന ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. നിമ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പ്രേമചന്ദ്രൻ ആശാൻ, എൻ. അജയകുമാർ, ജില്ല പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരികുമാർ, രഞ്ജിനി എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിന് ഡോ. പ്രശാന്ത് നേതൃത്വം നൽകി. നിയമബോധവത്കരണ ക്ലാസിന് സജീഷ് കുമാറും കൗൺസലിങ്ങിന് ചെറിയാനും നേതൃത്വം നൽകി. തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.