കൂടംകുളം വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

പുനലൂർ: . ടവറുകളെ ബന്ധിപ്പിച്ച് ലൈൻ കമ്പി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പത്തനാപുരം താലൂക്കിലെ പിറവന്തൂർ, പത്തനാപുരം എന്നീ പ്രദേശങ്ങളിൽ ഉള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളപ്പോഴാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പുനലൂർ താലൂക്കിലെ വിവിധ റബർ എസ്റ്റേറ്റുകളുടെ ഭാഗങ്ങളിലൂടെയാണ് നിലവിൽ പണി നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കമ്പി വലിക്കുന്നത്. വലിയ കപ്പികളും ഇരുമ്പ്ഗട്ടറുകളും ഉപയോഗിച്ചാണ് ലൈൻ കമ്പികൾ ടവറിൽ ഘടിപ്പിക്കുന്നത്. പവർ ഗ്രിഡ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. അഞ്ചുവർഷം മുമ്പ് ആരംഭിച്ച പ്രവർത്തനങ്ങൾ ജനകീയ എതിർപ്പ് മൂലം നീളുകയായിരുന്നു. ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. തെന്മല മുതൽ പത്തനാപുരം വാഴപ്പാറ വരെയാണ് കൂടംകുളം പദ്ധതിക്കായി ടവറുകൾ സ്ഥാപിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.