കേരഫെഡ് തൊഴിലാളികൾ പണിമുടക്കി

കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരഫെഡ് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂനിയനുകൂടെ നേതൃത്വത്തിൽ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി .ആർ. വസന്തൻ യോഗം ഉദ്ഘാടനം ചെയ്തു. കെ. രാജശേഖരൻ, ഗോപകുമാർ, പ്രസന്നൻ, ജയപ്രകാശ്, പി .ജി. വിജയകുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്കരണം നടപ്പാക്കുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വാർഷിക ഇൻക്രിമ​െൻറ് അനുവദിക്കുക, ലീവ് ആനുകൂല്യങ്ങളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശനിയാഴ്ച മാനേജ്മ​െൻറ് പ്രതിനിധികളുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് സൂചന പണിമുടക്ക് നടന്നത്. ജനുവരി 30ന് മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഫെബ്രുവരി ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.