ജില്ലയിലെ സ്​റ്റാഫ് നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തി​െൻറ നേതൃത്വത്തില്‍ ജില്ലയിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 'അണുബാധ നിയന്ത്രണവും പരിസ്ഥിതി പദ്ധതിയും' വിഷയത്തില്‍ പരിശീലനം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള അണുബാധയും പരിസ്ഥിതി മലിനീകരണത്തെയും നിയന്ത്രിക്കുന്നതി​െൻറ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ല മെഡിക്കല്‍ ഒാഫിസര്‍ ഡോ. പി.പി. പ്രീത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി അധ്യക്ഷത വഹിച്ചു. അണുബാധ നിയന്ത്രണത്തെക്കുറിച്ച് ലെപ്രസി സാനറ്റോറിയം നഴ്‌സിങ് സൂപ്രണ്ട് ലീസാമ്മയും പരിസ്ഥിതി പദ്ധതി എന്ന വിഷയത്തില്‍ യുനിസെഫ് കണ്‍സള്‍ട്ടൻറ് ഡോ. ശ്രീഹരിയും ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.