ചിറക്കര പഞ്ചായത്ത്തല ശാസ്ത്രോത്സവം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്ത്തല സ്കൂൾ ശാസ്ത്രോത്സവം ചിറക്കര ഗവ. ഹൈസ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജി. പ്രേമചന്ദ്രനാശാൻ ഉദ്ഘാടനം ചെയ്തു. അധ്യാപക- രക്ഷാകർതൃ സമിതി പ്രസിഡൻറ് മനോജ് കുറുപ്പ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന, റീജ, ഹെഡ്മിസ്ട്രസ് സുഭഗ, അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡൻറ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. സി.പി.ഐയുടെ നെൽകൃഷി: ഞാറ് നടീൽ ഉത്സവമായി ചാത്തന്നൂർ: സി.പി.ഐയുടെ കൊല്ലത്ത് നടത്തുന്ന പാർട്ടി കോൺഗ്രസിൽ ഭക്ഷണം തയാറാക്കുന്നതിനുവേണ്ടി അരി ഉൽപാദിപ്പിക്കാൻ നെൽകൃഷി തുടങ്ങി. കല്ലുവാതുക്കൽ ഇളംകുളം ഏലയിൽ ജൈവകൃഷിയിലൂടെ നെല്ല് ഉൽപാദിപ്പിക്കാൻ ഞാറ് നട്ടു. കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നെൽകൃഷി. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ജി.എസ്. ജയലാൽ എം.എൽ.എ, എൻ. സദാനന്ദൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാസുരേഷ്, എസ്. ശശിധരൻ പിള്ള, എസ്. അനിൽകുമാർ, എ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. 5000 വീടുകളിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.