ജില്ല സ്‌കൂള്‍ കലോത്സവം

ആറ്റിങ്ങല്‍: ഡിസംബര്‍ അഞ്ചുമുതല്‍ എട്ടുവരെ ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും. കലോത്സവ സ്വാഗതസംഘം ഭാരവാഹികളായി ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് (ചെയര്‍മാന്‍), വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. രമണി (ജനറല്‍ കണ്‍വീനര്‍), നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ (വൈസ് ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. 15 സബ് കമ്മിറ്റികളും രൂപവത്കരിച്ചു. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ സ്കൂള്‍ പി.ടി.എ പ്രസിഡൻറ് വിജയരാജ് അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.