ശാസ്ത്രോത്സവം കൊടിയിറങ്ങി

കോഴിക്കോട്: ശാസ്ത്രത്തിലെ പുത്തനറിവുകളും ആശയങ്ങളും പങ്കുവെക്കുന്ന, നാളത്തെ ന്യൂട്ടനെയും ഐൻസ്റ്റൈനെയും വാർത്തെടുക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് സമാപനം. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന സമാപനച്ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന വിതരണം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കൗൺസിലർ നമ്പിടി നാരായണൻ, ഡി.ഡി.ഇ ഇ.കെ സുരേഷ്കുമാർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ എന്നിവർ പങ്കെടുത്തു. പ്രഫ. എ. ഫാറൂഖ് സ്വാഗതവും ജിമ്മി കെ. ജോസ് നന്ദിയും പറഞ്ഞു. 217 ഇനങ്ങളിലായി 6802 മത്സരാർഥികളാണ് നാലു ദിവസത്തെ മേളയിൽ മാറ്റുരച്ചത്. പ്രവൃത്തിപരിചയ മേളയിൽ 3500, ശാസ്ത്രമേളയിൽ 1120, ഗണിതശാസ്ത്ര മേളയിൽ 924, സാമൂഹികശാസ്ത്ര മേളയിൽ 700, െഎ.ടി മേളയിൽ 308, വൊക്കേഷനൽ എക്സ്പോയിൽ 250 എന്നിങ്ങനെ മത്സരാർഥികൾ പങ്കെടുത്തു. 37 ഇനങ്ങളിലായി സ്പെഷൽ സ്കൂൾ വിദ്യാർഥികളും മത്സരിച്ചു. സ​െൻറ് േജാസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്, നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസ്, സ​െൻറ് ആഞ്ചലോസ് ആംഗ്ലോ ഇന്ത്യൻ യു.പി സ്കൂൾ, സ​െൻറ് േജാസഫ്സ് ബോയ്സ് എച്ച്.എസ്.എസ്, ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ്, മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എസ്.എസ്, ഗവ. മോഡൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മത്സരം നടന്നത്. ആദ്യ ദിനം മോഡൽ സ്കൂളിൽ നടന്ന തൊഴിൽ മേളയിൽ സംഘാടകരുടെ കണക്കുതെറ്റിച്ച് അനിയന്ത്രിതമായി ഉദ്യോഗാർഥികളെത്തിയതൊഴിച്ച് കാര്യമായ താളപ്പിഴകളില്ലാതെയാണ് മേള സമാപിച്ചത്. അപ്പീലിലൂടെ എത്തിയവരോട് അവഗണന കാണിച്ചെന്ന പരാതിയും ഇടക്ക് ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.