'പ്രീ പ്രൈമറി അധ്യാപകരുടെ വേതനം ഉയർത്തണം'

തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർക്ക് പ്രതിദിനം 600 രൂപയായും ആയമാർക്ക് 300 രൂപയായും വേതനം വർധിപ്പിക്കണമെന്ന് പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ആയാസ് വെൽെഫയർ അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ യഥാക്രമം 300 രൂപ, 200 രൂപയാണ് ലഭിക്കുന്നത്. സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്താൻ 1988ലാണ് സർക്കാർ തീരുമാനിച്ചത്. അതനുസരിച്ച് പി.ടി.എയുടെ നിയന്ത്രണത്തിലാണ് പ്രീ-പ്രൈമറി ക്ലാസുകൾ നടക്കുന്നത്. സംസ്ഥാനമൊട്ടാകെ മൂവായിരത്തിലധികം ടീച്ചർമാരും രണ്ടായിരത്തോളം ആയമാരും പ്രീ -പ്രൈമറിയിൽ ജോലിചെയ്യുന്നുണ്ട്. ഇേപ്പാഴുള്ള കുറഞ്ഞ വേതനം തന്നെ കൃത്യമായ സമയത്തല്ല ലഭിക്കുന്നത്. പ്രീ -പ്രൈമറി വിഭാഗങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ കീഴിൽ നിലനിർത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചീഫ് കോ-ഓ‌ഡിനേറ്റർ അരുവിപ്പുറം ഗോപിനാഥപണിക്കർ ഭരവാഹികളായ എൽ. അജിതകുമാരി, ഷീബ ഗോപിനാഥ്, ആർ. ഷീല, അയിഡ ക്രിസ്റ്റഫർ, ഷീജാദേവ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.