കുന്നത്തുകാൽ, പെരുങ്കടവിള പഞ്ചായത്തിലെ ക്വാറികൾ അടച്ചുപൂട്ടുക ^ആനാവൂർ നാഗപ്പൻ

കുന്നത്തുകാൽ, പെരുങ്കടവിള പഞ്ചായത്തിലെ ക്വാറികൾ അടച്ചുപൂട്ടുക -ആനാവൂർ നാഗപ്പൻ തിരുവനന്തപുരം: പാരിസ്ഥിതിക മലിനീകരണവും സുരക്ഷ ഭീഷണിയും ഉയർത്തുന്ന കുന്നത്തുകാൽ പെരുങ്കടവിള പഞ്ചായത്തിലെ മുഴുവൻ ക്വാറികളും അടച്ചുപൂട്ടാൻ ആവശ്യമായ നടപടിയുണ്ടാവണമെന്ന് സർക്കാറിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. ക്വാറി അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അർഹിക്കുന്ന സാമ്പത്തിക സഹായവും പരിക്കേറ്റവർക്ക് തുടർന്ന് ജീവിക്കാനുള്ള ആവശ്യമായ സഹായം ഉണ്ടാവണം. ഇത് സംബന്ധിച്ച് ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.