ട്രാഫിക് ബോധവത്​കരണവും ഏകദിന ശിൽപശാലയും ----------------------------------------------------------

കൊട്ടാരക്കര: കിഴക്കേക്കര സ​െൻറ് മേരീസ്‌ സ്കൂളിൽ സ്കൗട്ട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ ഏകദിന ശിൽപ ശാല നടത്തി. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡൻറ് കെ.ഒ. രാജുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. റോയ് ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ജി. അലക്സ്‌, സ്കൗട്ട് യൂനിറ്റ് ചീഫ് സന്തോഷ് ഡാനിയൽ, കോശി കെ. ബാബു, റോഷൻ വർഗീസ്, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൗട്ട് യൂനിറ്റി​െൻറ ചാരിറ്റി പ്രോജക്ടി​െൻറ ഭാഗമായി രോഗികൾക്ക് ചികിത്സ സഹായവിതരണവും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.