നഷ്​ടപരിഹാര തുക ആവശ്യപ്പെട്ട്​ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

നെയ്യാറ്റിൻകര: മാരായമുട്ടം കൊട്ടക്കലിലെ ക്വാറി ദുരന്തത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങളുമായി നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. മരിച്ച മാരയമുട്ടം സ്വദേശി ബിനിൽകുമാറി​െൻറയും സേലം സ്വദേശി സതീഷി​െൻറയും മൃതദേഹങ്ങൾ ഒരു മണിക്ക് മുമ്പ് തന്നെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. തുടർന്ന് വിലാപയാത്രയായി മാരായമുട്ടത്തേക്ക് കൊണ്ടുവന്ന മൃതദേഹങ്ങൾക്കൊപ്പം നെയ്യാറ്റിൻകര ടി.ബി കവലയിൽനിന്ന് കൂടുതൽ നാട്ടുകാർ ഒത്തുചേർന്നു. ഉച്ചക്ക് 1.30 മുതൽ തന്നെ അമരവിള പെരുങ്കടവിള റോഡിൽ നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങളുമായി ആബുലൻസ് എത്തിയതോടെ പ്രതിഷേധം ശക്തമാക്കി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ പലതവണ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു. 27ന് കലക്ടർ കെ. വാസുകിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ 25 ലക്ഷം രൂപ അനുവദിക്കാൻ ആവശ്യപ്പെടുന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. സേലം സ്വദേശിയായ സതീഷി​െൻറ മൃതദേഹം ജന്മനാട്ടിൽ എത്തിക്കാൻ സൗജന്യ ആബുലൻസ് സൗകര്യവും ജില്ല ഭരണകൂടം ഒരുക്കിക്കൊടുത്തു. അേതസമയം, നഷ്ടപരിഹാര തുകയിലെ ധാരണപ്പിശക് എം.എൽ.എയും ഡെപ്യൂട്ടി കലക്ടറും തമ്മിലുള്ള ഏറ്റുമുട്ടലിലെത്തിച്ചു. ഡെപ്യൂട്ടി കലക്ടർ നഷ്ടപരിഹാരം ഒരുലക്ഷമാണെന്ന് പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കി. മരിച്ചവർക്ക് ഒരുലക്ഷം മാത്രമാണ് നഷ്ടപരിഹാര തുകയെന്ന് മനസ്സിലാക്കിയ നാട്ടുകാർ പ്രകോപിതരായതോടെ എം.എൽ.എ ഇടപെട്ട് ഡെപ്യൂട്ടി കലക്ടറെ തിരുത്തി. ഇത് താൽക്കാലികമായി അനുവദിച്ചതായിരുന്നു. തുടർന്ന് എം.എൽ.എ പരസ്യമായി തന്നെ ഡെപ്യൂട്ടി കലക്ടർ എസ്.കെ. വിജയയെ വിമർശിച്ചു. ധനസഹായം നൽകുന്നതിന് തുടർ നടപടി അടിയന്തരമായി സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. ഉപരോധം നടത്തിയവർെക്കതിരെ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.