atn fest

സുരക്ഷക്കായി റിമോർട്ട് കൺട്രോൾ ലൈഫ് ജാക്കറ്റ് കോഴിക്കോട്: വെള്ളത്തില്‍ വീണ് അപകടത്തിൽപ്പെടുന്നവരുടെ സുരക്ഷക്കായി റിമോർട്ട് കൺട്രോൾ ലൈഫ് ജാക്കറ്റുമായി വിദ്യാർഥികൾ. തിരുവനന്തപുരം വെള്ളറട എസ്‌.വി.പി.എം എച്ച്.എസ്.എസ് വിദ്യാർഥികളായ എസ്.ആർ. ശിവദത്ത്, ബിസ്മിൽ സനം എന്നിവരാണ് റിമോർട്ട് കൺട്രോൾ ലൈഫ് ജാക്കറ്റി‍​െൻറ മാതൃകയുമായി സംസ്ഥാന ശാസ്േത്രാത്സവത്തിനെത്തിയത്. ജി.പി.എസി‍​െൻറ സഹായത്തോടെ മൊബൈൽ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കുന്ന രീതിയിലാണ് രൂപകൽപന. അപകടസ്ഥലം മനസ്സിലാക്കുന്നതിനായി കാമറകളും കരയിൽനിന്ന് നിയന്ത്രിക്കാനും കഴിയുമെന്നതാണ് സവിശേഷത. റിമോർട്ട് കൺട്രോൾ ലൈഫ് ജാക്കറ്റ് പ്രാബല്യത്തിൽ വരുന്നതോടെ പുഴയിലും കടലിലും അപകടമുണ്ടാവുന്ന സമയങ്ങളിൽ അപകടത്തിൽപ്പെട്ടവരെ കരയിൽ ഇരുന്ന് സുരക്ഷിതമായി രക്ഷിക്കാൻ കഴിയും. നീന്തൽ അറിയാത്തവർക്കുപോലും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സഹായിക്കാം. വെള്ളത്തില്‍ മുങ്ങിത്താഴുന്ന വ്യക്തിയെ അടിയന്തരഘട്ടത്തില്‍ ജാക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന പെന്‍ടൈന്‍ വഴി കയറുപയോഗിച്ച് രക്ഷപ്പെടുത്താനും സാധിക്കും. വർക്കിങ് മോഡൽ വിഭാഗത്തിലാണ് ഇവരുെട പ്രദർശനം. രാജ്യത്തി‍​െൻറ ആഭ്യന്തര സുരക്ഷ വിഭാഗത്തിനും ലൈഫ് ജാക്കറ്റ് ഉപയോഗപ്രഥമാകുമെന്ന് വിദ്യാർഥികൾ വിശദീകരിച്ചു. photo: life jacket
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.