മെഡിക്കല്‍ ക്യാമ്പ്‌

വിഴിഞ്ഞം: ദേശീയ ആരോഗ്യദൗത്യം തിരുവനന്തപുരവും വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രവും സംയുക്തമായി ആര്‍.സി.എച്ച് സംഘടിപ്പിച്ചു. കോട്ടപ്പുറം സ​െൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ക്യാമ്പ്‌ കൗണ്‍സിലര്‍ ഷൈനി ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജിസ്റ്റ്, ശിശുരോഗം, ഫിസിഷ്യന്‍, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധര്‍ പങ്കെടുത്ത ക്യാമ്പില്‍ 245പേര്‍ ചികിത്സതേടി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ വഷിത ഗുണസെല്‍വി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മോഹന്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, പി.ആര്‍.ഒ പ്രിയ, എല്‍.എച്ച്.ഐ ലതാക്ഷ എന്നിവര്‍ സംസാരിച്ചു. പടം: ദേശീയ ആരോഗ്യദൗത്യം തിരുവനന്തപുരവും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആര്‍.സി.എച്ച് കൗണ്‍സിലര്‍ ഷൈനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.