കണിയാപുരം മേഖല ഇനി കാമറയുടെ നിരീക്ഷണത്തിൽ

കണിയാപുരം: കണിയാപുരം മേഖല ഇനി കാമറ നിരീക്ഷണത്തിൽ. മംഗലപുരം പൊലീസി​െൻറ സഹകരണത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണിയാപുരം യൂനിറ്റി​െൻറ നേതൃത്വത്തിൽ റെയിൽവേ ഗേറ്റ് മുതൽ ആലുംമൂട് ജങ്ഷൻ വരെയുള്ള പ്രദേശങ്ങളിലാണ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. മോഷണവും വാഹനങ്ങളുടെ അമിതവേഗവും ബൈക്ക് റൈസിങ്ങും നിത്യസംഭവമായതോടെയാണ് നടപടി. കാമറയുടെ ഉദ്ഘാടനം പോത്തൻകോട് സി.ഐ ഷാജി നിർവഹിച്ചു. മംഗലപുരം എസ്.ഐ ജയൻ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, പഞ്ചായത്ത് മെംബർമാരായ ബുഷ്റ നവാസ്, ജയചന്ദ്രൻ, പ്രദീപ് വി. കൃഷ്ണൻ, അണ്ടൂർക്കോണം ഷാഫി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് ഭാരവാഹികളായ ഷറഫുദീൻ, സജീർ, നസീർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.