ഇലക്ടറൽ റോൾ ഒബ്സർവർ യോഗം 28 ന്

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ച ഇലക്ടറൽ റോൾ ഒബ്സർവർ സുമന എൻ. മേനോ​െൻറ നേതൃത്വത്തിൽ 28ന് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എം.പിമാർ, എം.എൽ.എമാർ എന്നിവർ പെങ്കടുക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു. വിമുക്ത ഭടന്മാർക്ക് തൊഴിലവസരം തിരുവനന്തപുരം: കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയിൽ വിവിധ ടെക്നിക്കൽ േട്രഡുകളിൽ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാർക്ക് മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസിയിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദ്, കോയമ്പത്തൂർ, ബംഗളൂരു, പുണെ, മുംബൈ, നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങളിലായിരിക്കും നിയമനം. താൽപര്യമുള്ളവർ ബയോഡാറ്റ, സൈനിക സേവനവുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസി, ക്വാളിറ്റി സ​െൻറർ ബിൽഡിങ്, ഡി.ആർ.ഡി.ഐ, കഞ്ചൻബാഗ് പി.ഒ, ഹൈദരാബാദ് - 500058 വിലാസത്തിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.