ഗുജറാത്തിൽ എൻ.സി.പി^കോൺഗ്രസ്​ സഖ്യം

ഗുജറാത്തിൽ എൻ.സി.പി-കോൺഗ്രസ് സഖ്യം ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം കോൺഗ്രസുമായി സഖ്യം കൂടി എൻ.സി.പി. കോൺഗ്രസ് വഞ്ചിെച്ചന്നും 150ലേറെ സീറ്റുകളിൽ തനിച്ച് മത്സരിക്കുകയാണെന്നും പാർട്ടി നേതാവ് പ്രഫുൽ പേട്ടൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീണ്ടും സഖ്യത്തിന് ഇരു കക്ഷികളും ധാരണയായത്. തെരഞ്ഞെടുപ്പിൽ എേട്ടാ ഒമ്പതോ സീറ്റുകളിൽ മാത്രമാകും പാർട്ടി മത്സരിക്കുക. മറ്റു സീറ്റുകളിലെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ജയന്ത് പേട്ടൽ പറഞ്ഞു. കുട്ടിയാന, ഗൊണ്ടൽ, നരോദ, വിശാനഗർ, സോംനാഥ്, ലിംബായത് തുടങ്ങിയ സീറ്റുകളാണ് പാർട്ടി നിലനിർത്തുക. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. 2012ൽ സഖ്യകക്ഷികളായിട്ടും ചില മണ്ഡലങ്ങളിൽ ഇരുകക്ഷികളും മുഖാമുഖം മത്സരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.