ക്വാറികളിൽ അപകടത്തിൽ മരിച്ചത് 13 പേർ

നെയ്യാറ്റിൻകര: കുന്നത്തുകാൽ, പെരുങ്കടവിള പ്രദേശത്ത് ക്വാറി അപകടത്തിൽ ഇതിനോടകം 13 പേർ മരിച്ചതായി നാട്ടുകാർ. ക്വാറിയിലേക്ക് കല്ല് കൊണ്ടുപോകുന്ന വാഹനമിടിച്ചും ക്വാറികളിലെ അപകടങ്ങളിലുമായാണ് 13 മരണം നടന്നിട്ടുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. ക്വാറി ഖനനത്തിനെതിരെ പോരാട്ടവുമായി തണൽവേദി നെയ്യാറ്റിൻകര: 19 വർഷമായി ഖനനത്തിനെതിരെ തണൽവേദി എന്ന സംഘടന ഹൈകോടതിയിൽ 12 പരാതികൾ നൽകി. മുഖ്യമന്ത്രി, കലക്ടർ, റവന്യൂ, പൊലീസ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും തണൽവേദി ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു. അനധികൃത ക്വാറി പ്രവർത്തനമെന്ന് പൊലീസ് നെയ്യാറ്റിൻകര: അനധികൃതമായിട്ടാണ് ക്വാറിയുടെ പ്രവർത്തനം നടന്നതെന്ന് പൊലീസ്. ലൈസൻസില്ലാതെയാണ് ക്വാറി പ്രവർത്തിച്ചത്. വെടിമരുന്ന് സൂക്ഷിച്ചതും അനധികൃതമായിട്ടാണെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിലൂടെ മറ്റ് ക്വാറികൾക്കെതിരെയും നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.