സ്​ത്രീധന തർക്കം: വിവാഹ ദിവസം തന്നെ വധുവിനെ വീട്ടുകാർ തിരികെ കൊണ്ടുപോയി; വരൻ കസ്​റ്റഡിയിൽ

കഴക്കൂട്ടം: വിവാഹദിനത്തിൽ സ്ത്രീധന തർക്കത്തെ തുടർന്ന് വധുവിെന വീട്ടുകാർ തിരികെ കൊണ്ടുപോയി. സംഭവത്തിൽ വരൻ പോത്തൻകോട് െപാലീസ് കസ്റ്റഡിയിൽ. ബി.എസ്.എഫ് ജവാൻ പോത്തൻകോട് മണ്ണറ സ്വദേശി പ്രണവിനെയാണ് (30) പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് പ്രണവും കൊല്ലം സ്വദേശിനിയുമായി വിവാഹം നടന്നത്. വര​െൻറ വീട്ടിലെത്തിയ വധുവിനോട് പ്രണവി​െൻറ ബന്ധുക്കൾ സ്ത്രീധനമായി നൽകുമെന്ന് പറഞ്ഞ കാർ എവിടെയെന്ന് തിരക്കി. കാർ സ്വന്തം വീട്ടിലുണ്ടെന്ന് പെൺകുട്ടി അറിയിച്ചെങ്കിലും കാറി​െൻറ താക്കോൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, വൈകീട്ട് മറുവീട് സൽക്കാരത്തിനായി വര​െൻറ വീട്ടിലെത്തിയ വധുവി​െൻറ ബന്ധുക്കൾ ഇക്കാര്യം അറിഞ്ഞപ്പോൾ കാര്യം തിരക്കി. തുടർന്ന് തർക്കമുണ്ടായി. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ബന്ധുക്കൾ േപാത്തൻകോട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് വരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വര​െൻറ അടുത്ത രണ്ട് ബന്ധുക്കൾക്കെതിരെയും കേസെടുത്തതായി വിവരമുണ്ട്. ഒരാൾ കൂടി കസ്റ്റഡിയിലുള്ളതായും അറിയുന്നു. എന്നാൽ, സംഭവം ഒതുക്കി തീർക്കാൻ പോത്തൻകോട് സ്റ്റേഷനിലെ ചില പൊലീസുകാർ ശ്രമിച്ചത് വിവാദമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.