കോട്ടറക്കോണം മേഖലയിൽ വോൾട്ടേജ് ക്ഷാമമെന്ന്

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കോട്ടറക്കോണം പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യം. മടവൂർ വൈദ്യുതി സെക്ഷ​െൻറ പരിധിയിൽവരുന്ന കരവായിക്കോണം, ചിരട്ടക്കുന്ന്, കോട്ടറക്കോണം, സ്വാമിയാർകുന്ന് തുടങ്ങിയ മേഖലകളിലാണ് വോൾേട്ടജ് ക്ഷാമമുള്ളത്. മാനവ സുഹൃദ് സംഗമം കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ നബിദിനാചരണ പരിപാടികളുടെ ഭാഗമായുള്ള സുഹൃദ് സംഗമം ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അധ്യക്ഷനായി. വി. ജോയി എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഫാദർ സുനിൽ കപ്പൂച്ചിൻ, തോട്ടയ്ക്കാട് ശശി, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ് കുമാർ, ഡോ. അനു കൃഷ്ണൻ, എ. നഹാസ്, എം.എസ്. ഷെഫീർ, എ.എം. ഇർഷാദ് ബാഖവി, എം. താഹ, കടുവയിൽ ചീഫ് ഇമാം അബൂ റബീഅ സദഖത്തുള്ള മൗലവി, എം. അബ്ദുൽ വാഹിദ്, ഇ. ഫസിലുദ്ദീൻ, എ.എം.എ. റഹിം, എ. സെയ്നുലാബ്ദീൻ, എം.ഐ. ഷാജഹാൻ എന്നിവർ പങ്കെടുത്തു. ചിത്രം കടുവയിൽ പള്ളിയിൽ നടന്ന നബിദിന സുഹൃദ് സംഗമം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.