കിളിമാനൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം ഇന്നു മുതൽ

കിളിമാനൂര്‍: ഉപജില്ല സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തുടങ്ങും. കിളിമാനൂർ ടൗണ്‍ യു.പി.എസ്, തട്ടത്തുമല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ്‌ മത്സരങ്ങള്‍ നടക്കുക. രാവിലെ 10 മുതല്‍ ടൗണ്‍ യു.പി.എസില്‍ രചനാമത്സരങ്ങളും ബാൻഡ്മേളവും നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുഖ്യവേദിയായ തട്ടത്തുമല ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ അങ്കണത്തില്‍ ജനറല്‍ കണ്‍വീനര്‍ എസ്. ബാബു പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു അധ്യക്ഷത വഹിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലപഞ്ചായത്തംഗം ഡി. സ്മിത സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.