'ട്രാഫിക് എസ്.ഐയെ സസ്‌പെൻഡ്​ ചെയ്യണം'

കൊല്ലം: രോഗിയെ കൊണ്ടുവരാന്‍ പോയ ആംബുലന്‍സ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുക്കുകയും ചെയ്ത ട്രാഫിക് എസ്.ഐ അനൂപിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി ആവശ്യപ്പെട്ടു. ഇത്തരം നിരവധി സംഭവങ്ങളില്‍ വിവാദപുരുഷനായി നില്‍ക്കുന്ന എസ്.ഐയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ െവച്ച് ദമ്പതികളെ അപമാനിച്ച വിഷയത്തിലും എസ്.ഐ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഇങ്ങനെയൊരാളെ നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിന് ഇനിയും വെച്ചുകൊണ്ടിരിക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സൂരജ് രവി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.