പുറ്റിങ്ങൽ ദുരന്തം: മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കേണ്ടതു​​ണ്ടോയെന്ന്​ ഹൈകോടതി

കൊച്ചി: കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തി​െൻറ അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുകയോ മറ്റേതെങ്കിലും ഏജൻസിയെ ഏൽപിക്കുകയോ ചെയ്യേണ്ടതുണ്ടോയെന്ന് ഹൈകോടതി. നിലപാട് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഫയൽ പരിശോധിച്ച് ഇക്കാര്യത്തിൽ ഡി.ജി.പി തീരുമാനമെടുക്കണമെന്ന മുൻ ഉത്തരവി​െൻറ തുടർച്ചയായാണ് ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നതുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും നടപടികളിൽ ഇടപെടാൻ വിവിധ തലത്തിലുള്ളവർ ശ്രമംനടത്തിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ഏപ്രിൽ 10ന് പുലർച്ചെയാണ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ 110 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആേരാപിച്ചാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.