എ.​െഎ.വൈ.എഫ്​ പി.എസ്​.സി ഒാഫിസ്​ മാർച്ച്​ നടത്തി

കൊല്ലം: പി.എസ്.സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക, അഡ്വൈസ് മെമ്മോ നൽകിയ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം നൽകുക, ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പി.എസ്.സി ഒാഫിസ് മാർച്ച് നടത്തി. മണ്ഡലം സെക്രട്ടറി വിനേഷി​െൻറ അധ്യക്ഷതയിൽ നടത്തിയ സമരം ജില്ല സെക്രട്ടറി സി.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എസ്. വിനോദ്കുമാർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. വിനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനീത വിൻസ​െൻറ്, വി.എസ്. പ്രവീൺകുമാർ, ജി.എസ്. ശ്രീരശ്മി, ജില്ല പ്രസിഡൻറ് സന്ദീപ് അർക്കന്നൂർ, സി. ഗിരീഷ്, രാജേഷ് ചിറ്റൂർ, നിസാം കൊട്ടിൽ, നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.